Webdunia - Bharat's app for daily news and videos

Install App

കെ എം മാണിക്ക് അന്ത്യാഞ്ജലി; തിരുനക്കരയിലും പാലായിലും പൊതുദര്‍ശനം, സംസ്‌കാരം നാളെ

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (09:34 IST)
കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ 9.30-ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍നിന്ന് ആരംഭിക്കും. 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും.
 
12.30-നു തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്‍നിന്നു കലക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. 
 
മാണിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കൾ രംഗത്തെത്തി. കെ.എം മാണിയുടെ നിര്യാണം കേരളീയ സമൂഹം അതീവ ദുഃഖത്തോടെയാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
 
കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകള്‍ എപ്പോഴും ഓര്‍ത്തിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ഏതുകാര്യത്തിലും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന രാഷ്ട്രീയ അതികായനായിരുന്നു മാണിയെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments