Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

പാലക്കാട് ബിജെപി വളരെയധികം ശോഷിച്ചിരിക്കുകയാണ്

P.Sarin

രേണുക വേണു

, തിങ്കള്‍, 11 നവം‌ബര്‍ 2024 (12:30 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സരിന്‍ മിടുക്കനാണെന്ന് മുരളീധരന്‍ പറഞ്ഞു. ' സരിന്‍ മിടുക്കനായതുകൊണ്ടാണ് യുഡിഎഫ് അദ്ദേഹത്തെ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചത്. യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ വീണ്ടും ഒറ്റപ്പാലത്ത് മത്സരിപ്പിക്കുമായിരുന്നു. സരിന്‍ പാര്‍ട്ടി വിട്ടു പോയി. ഇനി സരിന്റെ കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് - യുഡിഎഫ് മത്സരമാണ് നടക്കുന്നതെന്ന മുന്‍ നിലപാടില്‍ മാറ്റമില്ല,' മുരളീധരന്‍ പറഞ്ഞു. 
 
പാലക്കാട് ബിജെപി വളരെയധികം ശോഷിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് യുഡിഎഫ്-എല്‍ഡിഎഫ് മത്സരമാണ് നടക്കുന്നതെന്ന് പറഞ്ഞത്. പാലക്കാട് ബിജെപി യുഡിഎഫിന് വെല്ലുവിളിയാകില്ല. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും മുരളീധരന്‍ പറഞ്ഞു. 
 
യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതു അനുസരിച്ചാണ് മുരളീധരന്‍ പാലക്കാട് എത്തിയത്. ഉപതിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും യുഡിഎഫ് ജയിക്കുമെന്നും മുരളി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel vs Lebanon: 'അത് ചെയ്തത് ഞങ്ങള്‍ തന്നെ'; ലെബനനിലെ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് നെതന്യാഹു