Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

PP Divya

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 നവം‌ബര്‍ 2024 (18:23 IST)
എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെ പിപി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിപി ദിവ്യ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പ്രതികരണവുമായി പിപി ദിവ്യ രംഗത്തെത്തിയത്. 
 
എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല . മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല . ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- പിപി ദിവ്യ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിറ്റ്സര്‍ലന്റില്‍ പൊതുയിടങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്നു; ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍