ശശീന്ദ്രന്‍ തിരിച്ചെത്തിയാല്‍ പിന്നെ എല്‍‌ഡി‌എഫ് ധാര്‍മ്മികതയെക്കുറിച്ച് മിണ്ടരുത്: കെ മുരളീധരന്‍

Webdunia
തിങ്കള്‍, 29 ജനുവരി 2018 (18:04 IST)
എ കെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയാല്‍ പിന്നെ എല്‍ ഡി എഫിന് ധാര്‍മ്മികതയെക്കുറിച്ച് പറയാന്‍ അവകാശമില്ലാതെയാകുമെന്ന് കെ മുരളീധരന്‍ എം‌എല്‍‌എ. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെടുക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
 
വിവാദ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്‍റേതല്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ശശീന്ദ്രന്‍ തിരിച്ചെത്തിയാല്‍ ധാര്‍മ്മികതയെക്കുറിച്ച് ഇടതുമുന്നണിക്ക് എന്തെങ്കിലും പറയാനുള്ള അവകാശം നഷ്ടമാകും - മുരളി വ്യക്തമാക്കി.
 
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി യു ഡി എഫ് ഒരുക്കം തുടങ്ങിക്കഴിഞ്ഞതായും മുരളീധരന്‍ വ്യക്തമാക്കി. മുന്നണിയിലേക്ക് എപ്പോള്‍ വേണമെങ്കിലും കെ എം മാണിക്ക് മടങ്ങിയെത്താം. എന്നാല്‍, ആരും ഒപ്പം വന്നില്ലെങ്കിലും മുന്നണിക്ക് മുമ്പോട്ട് പോയേ തീരൂ എന്നും മുരളി പറഞ്ഞു.
 
എം പി വീരേന്ദ്രകുമാര്‍ എന്തുകൊണ്ടാണ് യു ഡി എഫ് വിട്ടതെന്ന് മനസിലായിട്ടില്ല. അതിന് ഉത്തരം അദ്ദേഹം തന്നെ പറയട്ടെ. വീരനോട് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വീരനൊഴികെ മുന്നണിവിട്ടവരെല്ലാം യു ഡി എഫിലേക്ക് മടങ്ങിവരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കെ മുരളീധരന്‍ വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അടുത്ത ലേഖനം
Show comments