Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം: ധാർമികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മൻ ചാണ്ടി

ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം: ധാർമികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം , തിങ്കള്‍, 29 ജനുവരി 2018 (10:03 IST)
ഫോൺകെണി വിവാദത്തില്‍ കുറ്റവിമുക്തനായ മുൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാർമിക ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഇത്തരമൊരു പ്രതികരണവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.
 
അതേസമയം, എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുന്നതിൽ എൻസിപിയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെയില്ലെന്ന് സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ വ്യക്തമാക്കി.

ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനത്തിന് തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളുടെയും പിന്തുണയുണ്ട്. ഇനി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രം മതിയെന്നും ടിപി പീതാംബരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
 
പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നത് സ്വാഗതം ചെയ്യുമെങ്കിലും മന്ത്രിയാകാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് (ബി) എന്‍സിപിയിലേക്ക് വരുന്നതിന് ഡിമാന്റുകളുണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും ടിപി പീതാംബരൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധം ഫലം കണ്ടു; തമിഴ്നാട്ടിൽ ബസ് ചാർജ് കുറച്ചു