Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് കേരളത്തിന്റെ നിയുക്ത ദേവസ്വംമന്ത്രി

ഇത് കേരളത്തിന്റെ നിയുക്ത ദേവസ്വംമന്ത്രി
, ബുധന്‍, 19 മെയ് 2021 (14:48 IST)
ചേലക്കരയില്‍ നിന്നു വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച കെ.രാധാകൃഷ്ണനാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുക. സംവരണ സീറ്റില്‍ നിന്നു ജയിച്ചുവരുന്ന ഒരാള്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുക കേരള ചരിത്രത്തില്‍ അപൂര്‍വമാണെന്നും ഇത് തങ്ങളുടെ രാഷ്ട്രീയ നിലപാടാണെന്നും സിപിഎം അവകാശപ്പെടുന്നു. ചേലക്കരയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെയാണ് രാധാകൃഷ്ണന്‍. തൃശൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാധേട്ടന്‍ എന്നാണ് കെ.രാധാകൃഷ്ണനെ സ്‌നേഹത്തോടെ വിളിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് എത്തിയ നേതാവ് കൂടിയാണ് രാധകൃഷ്ണന്‍. പഠനകാലത്തെ രാധാകൃഷ്ണന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദേവസ്വം വകുപ്പിനൊപ്പം പാര്‍ലമെന്ററികാര്യവകുപ്പും രാധാകൃഷ്ണനാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നാം സ്ഥാനത്ത് ജെഫ് ബെസോസ് തന്നെ, ലോകത്തിലെ രണ്ടാമത്തെ പണക്കാരനെന്ന് പദവി നഷ്ടമായി ഇലോൺ മസ്‌ക്