Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ-റെയിൽ ഡിപിആർ പുറത്ത്, പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങളടക്കം റിപ്പോർട്ടിൽ

കെ-റെയിൽ ഡിപിആർ പുറത്ത്, പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങളടക്കം റിപ്പോർട്ടിൽ
തിരുവനന്തപുരം , ശനി, 15 ജനുവരി 2022 (16:33 IST)
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്ത്. ആറ് വോള്യങ്ങളായി3773 പേജുള്ളതാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട്. പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡിപിആറിലുണ്ട്.തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്‌റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്
 
ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്.പൊളിക്കേണ്ട കെട്ടിടങ്ങളുടെയും ദേവാലയങ്ങളുടെയും ചിത്രങ്ങളും ഉൾപ്പെടുന്നതാണ് രണ്ടര വർഷമെടുത്ത് തയ്യാറാക്കിയ ഡിപിആർ.
 
620 പേജുള്ള സാധ്യതാ പഠനവും 203 പേജുള്ള ട്രാഫിക് സർവേയും ഡിപിആറിലുണ്ട്.പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സര്‍വേയില്‍ ഉള്‍പ്പെടുന്നു.974 പേജുള്ള ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഡി.പി.ആറിലെ പ്രധാനപ്പെട്ട ഭാഗം. 470 പേജുള്ള ട്രോപ്പോഫിക്കല്‍ സര്‍വേയാണ് തുടര്‍ന്നുള്ള ഭാഗം.
 
സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകള്‍ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഫീസിബിള്‍ സ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 620 പേജാണ് ഈ റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വ്യാപനം ശക്തം: തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു