Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവ് കൊല്ലപ്പെട്ടു, യുവതിയെ നഗ്‌നയാക്കി നടത്തി ബന്ധുക്കളുടെ പ്രതികാരം

യുവാവ് കൊല്ലപ്പെട്ടു, യുവതിയെ നഗ്‌നയാക്കി നടത്തി ബന്ധുക്കളുടെ പ്രതികാരം
പട്‌ന , ചൊവ്വ, 21 ഓഗസ്റ്റ് 2018 (20:27 IST)
ബീഹാറില്‍ 19കാരനായ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഒരു യുവതിയെ ആക്രമിച്ചു. യുവതിയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും പൊതുജനങ്ങളുടെ മധ്യത്തിലൂടെ നഗ്‌നയായി നടത്തുകയും ചെയ്തു.
 
ഭോജ്‌പുര്‍ ജില്ലയിലെ ബിഹിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിമലേഷ് സാഹ് എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അക്രമാസക്തരായ ഒരുകൂട്ടം ആളുകളാണ് യുവതിയെ ആക്രമിച്ചത്. വിമലേഷിന്‍റെ കൊലപാതകത്തില്‍ ഈ യുവതിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
 
വിമലേഷിന്‍റെ മൃതദേഹം റെയില്‍‌വേ ട്രാക്കിനടുത്ത് നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രുദ്ധരായ ജനക്കൂട്ടം സമീപ പ്രദേശത്തേക്ക് പാഞ്ഞെത്തുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. അക്രമാസക്തരായ ജനങ്ങള്‍ കടകള്‍ക്ക് തീവയ്ക്കുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്തു.
 
അതിനിടെയാണ് അവര്‍ ഒരു യുവതിയെ പിടികൂടി നഗ്നയാക്കുകയും നിരത്തിലൂടെ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. അപ്പോള്‍ കടന്നുപോയ ട്രെയിനുകള്‍ക്ക് നേരെ അക്രമികള്‍ കല്ലേറ് നടത്തുകയും ചെയ്തു. പൊലീസ് ആകാശത്തേക്ക് പലതവണ നിറയൊഴിച്ചപ്പോഴാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ദേശീയപാതയിൽ 26 വരെ ടോൾ പിരിക്കില്ല