കേന്ദ്രത്തിന്റെ ഭാരത് അരിക്ക് ബദലായി അതിലും വില കുറഞ്ഞ കെ അരി വിതരണം ചെയ്യാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നാഫെഡ് വിപണന കേന്ദ്രങ്ങളിലൂടെയാണ് ഭാരത് അരി നിലവില്‍ വിതരണം ചെയ്യുന്നത്. ഇതിന് ബദലായി പൊതുവിതരണ സംവിധാനം വഴി കെ അരി ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.വിഷയത്തീല്‍ ഈ ആഴ്ച തീരുമാനമെടുക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നീല,വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ വീതം അരി നല്‍കാനാണ് ആലോചന. റേഷന്‍ കാര്‍ഡുകാര്‍ക്ക് ഇപ്പോഴുള്ള വിഹിതത്തിന് പുറമെയാകും കെ അരി നല്‍കുക.ചമ്പാവ്,ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജയ,കുറുവ തുടങ്ങിയവാകും ഉള്‍പ്പെടുത്തുക. ഇവയുടെ സ്‌റ്റോക്കെടുക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍മാക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ് സി ഐ വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരിയും കെ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡുകാര്‍ക്ക് നല്‍കും. നിലവില്‍ 29 രൂപയ്ക്കാണ് ഭാരത് അരി(പൊന്നി) നാഫെഡ് വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്.2527 രൂപയാകും ഒരു കിലോഗ്രാം കെ അരിയുടെ വില.