എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇങ്ങനെ ഒരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂക്കോട് വെറ്റിറനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു നരഭോജി പ്രസ്ഥാനമാണ്. കാര്യവട്ടം ക്യാമ്പസിലും സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലും നടന്നത് അതിക്രൂരമായ റാഗിങാണ്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ അടിച്ചു വീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്എഫ്‌ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സിപിഎമ്മുകാരുടെ കൊലപാതക രാഷ്ട്രീയത്തിന്റെ വിത്തുകളാണെന്ന് കെ സുധാകരന്‍ പറഞ്ഞു.