സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു. നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക അവലോകനം റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പൂവാലശല്യ കേസുകളുടെ കണക്ക് പുറത്തുവിട്ടത്. വര്‍ഷങ്ങള്‍ കഴിയുംതോറും കേസുകള്‍ കൂടി വരുന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏഴുവര്‍ഷംകൊണ്ട് ഇരട്ടിയിലധികം പൂവാലന്മാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 2024 സെപ്റ്റംബര്‍ വരെ 501 കേസുകളാണ് എടുത്തിട്ടുള്ളത്. 2016ല്‍ 322 കേസുകളും 2018ല്‍ 421 കേസുകളും 2018 ല്‍ 461 കേസുകളും എടുത്തിട്ടുണ്ട്. 2019 ലും 2020ലും കൊറോണയായിരുന്നതിനാല്‍ പൂവാല ശല്യവും കുറഞ്ഞിരുന്നു.
2021 മുതല്‍ കേസുകളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 2021 ല്‍ 540 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2023 ല്‍ 679 പൂവാലന്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.