Publish Date: Thu, 20 Sep 2018 (18:11 IST)
Updated Date: Thu, 20 Sep 2018 (18:13 IST)
കെ പി സി സി പ്രസിഡന്റ് സ്ഥാനം താൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ പുനഃസംഘടനയിൽ തനിക്ക് അതൃപ്‌തിയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കെ സുധാകരൻ. കെ പി സി സി പ്രസിഡന്റാവാൻ സാധിക്കാത്തതിൽ തനിക്ക് ദുഃഖമൊന്നുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
കണ്ണൂരിലെ ശക്തൻ ബി ജെ പിയിലേക്ക് വരുമെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പ്രസ്ഥാവനയുടെ സത്യാവസ്ഥയെക്കുറിച്ച് ശ്രീധരൻപിള്ളയോട് തന്നെ ചോദിക്കണം. കണ്ണൂരിൽ മറ്റു ശക്തൻമാരൊന്നും ഇല്ലെന്നുമായിരുന്നു കെ സുധാകരന്റെ മറുപടി.
കെ പി സി വർക്കിംങ് കമ്മറ്റി പ്രസിഡന്റായി താൻ പ്രവർത്തിക്കാൻ പോവുകയാണ്. യുവാക്കൾ കരുത്തായി തനിക്കൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സി പി എമ്മിനും ബി ജെ പിക്കുമെതിരെ യുവാക്കളെ അണിനിരത്തി പ്രവർത്തിക്കാൻ തനിക്ക് സാധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.