കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ കെ സുധാകരന് അതൃപ്തി; പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം
കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ കെ സുധാകരന് അതൃപ്തി; പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം
കെ പി സി സി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി. അതുകൊണ്ടുതന്നെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം സുധാകരന്‍ ഏറ്റെടുത്തേക്കില്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്ന ഉടനെ വിശാല ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് കെ സുധാകരന് അതൃപ്തി അറിയിച്ചു.
സുധാകരന് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതില്‍ അമര്‍ഷം ഉള്ള അണികളും സമൂഹ മാധ്യമങ്ങളില്‍ ഹൈക്കമാന്റിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി.
കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, എം ഐ ഷാനവാസ് എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ടയിരുന്നത്. ഗ്രൂപ്പിനതീതമായ പിന്തുണയാണ് മുല്ലപ്പള്ളിയെ സംസ്ഥാന കോണ്‍ഗ്രസിന്‍റെ അമരത്തേക്ക് പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.
അതേസമയം, കണ്ണൂരിലെ അടുത്ത അനുയായികളോട് പ്രതിഷേധത്തിന് ഒരുങ്ങി ഇരിക്കണം എന്ന് കെ സുധാകരന്‍ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
കെ പി സി സി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ മുരളീധരന്‍ തുടങ്ങിയവരെ പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍വ്വസമ്മതനായ നേതാവ് എന്ന പരിഗണനയാണ് ഒടുവില്‍ മുല്ലപ്പള്ളിയിലേക്ക് ഹൈക്കമാന്‍ഡിനെ നയിച്ചത്.