Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ചെത്തുകാരന്‍റെ കുടുംബത്തിൽ നിന്ന് വന്നയാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്‌ടര്‍" - മുഖ്യമന്ത്രിയെ അപഹസിച്ച് കെ സുധാകരൻ

, ബുധന്‍, 3 ഫെബ്രുവരി 2021 (18:43 IST)
മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എന്നാണ് സുധാകരൻ അപഹസിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നും വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. തലശ്ശേരിയിൽ ഒരു യോഗത്തിനിടെയായിരുന്നു സുധാകരന്റെ പരിഹാസം,
 
അതേസമയം നേരത്തെ സിപിഎം പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റെടുത്ത എ വിജയരാഘവനെതിരെയും സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാൻ തനിക്ക് താൽപര്യമില്ലെന്നും എന്നാൽ കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു കെ.സുധാകരൻ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6356 പേർക്ക് കൊവിഡ്, 20 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66