Select Your Language

Notifications

webdunia
webdunia
webdunia
webdunia

'താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണില്‍ കുഴിച്ചുമൂടാന്‍ ഞങ്ങള്‍ക്ക് പ്രയാസമില്ലായിരുന്നു'; പിണറായിക്ക് താക്കീതുമായി സുധാകരന്‍

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും

'താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണില്‍ കുഴിച്ചുമൂടാന്‍ ഞങ്ങള്‍ക്ക് പ്രയാസമില്ലായിരുന്നു'; പിണറായിക്ക് താക്കീതുമായി സുധാകരന്‍
, വെള്ളി, 22 ഡിസം‌ബര്‍ 2023 (08:44 IST)
മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമെന്ന് സുധാകരന്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ചാണ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനെതിരെ സുധാകരന്‍ രംഗത്തെത്തിയത്. 
 
സുധാകരന്റെ വാക്കുകള്‍
 
അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും.
 
പിണറായി വിജയന്‍, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടാന്‍ അന്നും ഞങ്ങള്‍ക്ക് വലിയ പ്രയാസമില്ലായിരുന്നു. താങ്കളിലെ രക്തദാഹിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  വെറുതെ വിട്ടുകളഞ്ഞതാണ്. പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.
 
കേരളത്തില്‍ മാത്രം ഉള്ളൊരു ഈര്‍ക്കിലി പാര്‍ട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കള്‍ നടത്തുന്ന ബാലിശമായ വെല്ലുവിളികളും ഞങ്ങള്‍ കേട്ടു. ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് കാണിക്കാന്‍ ഒരുപാടധികം ഞങ്ങളെ നിര്‍ബന്ധിക്കരുത്. അവസാനത്തെ കനല്‍ തരിയും ചാരമായിപ്പോകും. പിണറായി വിജയന്റെ ജല്പനങ്ങള്‍ക്കുള്ള മറുപടി ഡിസംബര്‍ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തരാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയില്‍; മൂന്നാം ദിനത്തില്‍ സന്ദര്‍ശിക്കുന്നത് നാലു നിയോജക മണ്ഡലങ്ങള്‍