Publish Date: Fri, 06 Feb 2026 (14:24 IST)
Updated Date: Fri, 06 Feb 2026 (14:06 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷനായ കെ സുധാകരന്‍. പാര്‍ട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ 2-3 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണകൊള്ളയ്ക്ക് പിന്നില്‍ സിപിഎം തന്നെയാണെന്ന് വ്യക്തമാണെന്നും അറസ്റ്റിലായവരില്‍ പ്രധാനികള്‍ സിപിഎം നേതാക്കളാണെന്നും കെ സുധാരന്‍ പറഞ്ഞു. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും സിപിഎം കൂട്ടുനില്‍ക്കുന്നുവെന്നും ജാമ്യം കിട്ടി പുറത്തുവരുന്നവരൊക്കെ സിപിഎം ബന്ധമുള്ളവരാണെന്നും കെ സുധാകരന്‍ ആരോപിച്ചു.