ശുഹൈബ് വധം; പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയെന്ന് സുധാകരന്‍ - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം
ശുഹൈബ് വധം; പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയെന്ന് സുധാകരന്‍
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെ വധിച്ച കേസിൽ പിടിയിലായവരെ കസ്റ്റഡയിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പ്രതികളെ പിടികൂടിയെന്ന് പറയുന്ന പൊലീസ് അവരെ കോടതിയില്‍ ഹാജരാക്കി കൈയൊഴിയുകയാണുണ്ടായത്. ഇത് ദുരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ രാവിലെ 10.30ന് ചേരുന്ന സമാധാനയോഗം പ്രഹസനം മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.