Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുഹൈബ് വധത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രതികള്‍; കൃത്യം നടത്തിയവരെയും സഹായിച്ചവരെയും തിരിച്ചറിഞ്ഞു - അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കണ്ണൂർ , ചൊവ്വ, 20 ഫെബ്രുവരി 2018 (11:54 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കേസില്‍ അഞ്ചില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഇവര്‍ എത്തിയത് വാടകയ്ക്കെടുത്ത രണ്ടു കാറുകളിലാണെന്നും പൊലീസ് കണ്ടെത്തി.

കൃത്യം നടത്തിയവരെയും സഹായിച്ചവരെയും തിരിച്ചറിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികൾ എത്തിയ വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കൊല നടത്തിയ ശേഷം വന്ന കാറിൽ തന്നെ മടങ്ങിയ അക്രമികൾ ഇടയ്ക്ക് വച്ച് രണ്ടാമത്തെ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

പ്രതികളിൽ ചിലർ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപിപ്പിച്ചു. അതേസമയം, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായില്ല. അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു; മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍