മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തല; സതീശനെയും വേണുഗോപാലിനെയും തള്ളി സുധാകരൻ
വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരിൽ ആരാണ് മുഖ്യമന്ത്രിയാകാൻ നല്ലതെന്ന് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു
Publish Date: Tue, 24 Mar 2026 (12:39 IST)
Updated Date: Tue, 24 Mar 2026 (12:41 IST)
മുഖ്യമന്ത്രിയാകാൻ നല്ലത് രമേശ് ചെന്നിത്തലയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ.സുധാകരൻ. ചെന്നിത്തല മുതിർന്ന നേതാവാണെന്നും പക്വതയുണ്ടെന്നും സുധാകരൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയിലാണ് സുധാകരന്റെ പ്രതികരണം.
വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരിൽ ആരാണ് മുഖ്യമന്ത്രിയാകാൻ നല്ലതെന്ന് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു.
' എന്റെ അഭിപ്രായം രമേശ് ചെന്നിത്തല എന്നാണ്. ചെന്നിത്തലയ്ക്കു സീനിയോറിറ്റി ഉണ്ട്, പക്വതയുള്ള നേതാവാണ്. കാര്യങ്ങൾ അറിഞ്ഞ് പെരുമാറും ചെന്നിത്തല. തന്റെ വിഷമങ്ങൾ ചെന്നിത്തലയോടു പറഞ്ഞിരുന്നെന്നും സുധാകരൻ പറഞ്ഞു.