Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ നടക്കുന്നത് ദേശീയവാദികളും ദേശീയവിരുദ്ധരും തമ്മിലുള്ള പോരാട്ടം, സംസ്ഥാനത്തെ പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു: കെ സുരേന്ദ്രൻ

Webdunia
ശനി, 19 ഡിസം‌ബര്‍ 2020 (09:47 IST)
സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികള്‍ക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
അതേസമയം ജയ്ശ്രീരാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭഗവാന്റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. രാമന്റെ നാമവും ചിത്രവും അപമാനിക്കാൻ ശ്രമിക്കുന്നത് ഈ രാജ്യത്ത് വിലപ്പോവില്ല. പാർലമെന്റിനകത്ത് പോലും ജയ് ശ്രീറാം വിളികളുയരുന്ന കാലമാണിതെന്ന് മറക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
 
കേരളത്തിൽ നടക്കുന്നത് ദേശീയവാദികളും ദേശീയവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ്. 1200 സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളിലെ മതതീവ്രവാദികളും ഒന്നിച്ചു. ഇരുമുന്നണികളും ബിജെപിക്കെതിരെ കൈക്കോ‌ർത്തത് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
 
കേരളത്തിലെ പ്രധാനപുണ്യസ്ഥലങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡ്, ചെങ്ങന്നൂര്‍ ദേവീക്ഷേത്രം,  ഗുരുവായൂര്‍ ക്ഷേത്രം ശിവഗിരി, പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പിയാണ് ജയിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

Gold Price: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്

അടുത്ത ലേഖനം
Show comments