Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാന്‍: കെ സുരേന്ദ്രന്‍

സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാന്‍: കെ സുരേന്ദ്രന്‍

ശ്രീനു എസ്

, വെള്ളി, 22 ജനുവരി 2021 (19:14 IST)
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 
 
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറല്‍ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. കിഫ്ബി വായ്പ്പയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഫെഡറല്‍ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സി.എ.ജി ചൂണ്ടിക്കാണിച്ചതാണ് ഇടതുസര്‍ക്കാരിന്റെ വെപ്രാളത്തിന് കാരണമെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. എന്നാല്‍ ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാവിരുദ്ധ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് ജനങ്ങള്‍ക്കറിയണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം നാളെ ചേരും