Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 25 നവം‌ബര്‍ 2024 (17:47 IST)
തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടാവുമ്പോള്‍ അതിന്റെ പഴികേള്‍ക്കാന്‍ വിധിക്കപ്പെട്ട ആളാണ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ താനെന്നും പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ രാജ്യക്കാര്യം വ്യക്തിപരമായി തീരുമെനിക്കേണ്ട ഒന്നല്ലെന്നും കേന്ദ്രനേതൃത്വമാണ് അത് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം എന്തുപറഞ്ഞാലും അത് അനുസരിക്കും. തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഓഡിറ്റ് ചെയ്യപ്പെടണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 
 
പാലക്കാട് ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നും ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ ദേകര്‍ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാലക്കാടിനൊപ്പം മറ്റ് നിരവധി സീറ്റുകള്‍ ബിജെപി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക