Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ പിണറായി വിജയന്റെ നിലപാട് ഒട്ടും മാറിയിട്ടില്ല; മുന്നണി രണ്ടാണെന്നേയുള്ളൂ, ഒരേ സംഘം തന്നെയാണ് കേരളം ഭരിക്കുന്നത്: കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്

kannur
കണ്ണൂര്‍ , തിങ്കള്‍, 4 ജൂലൈ 2016 (15:37 IST)
സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്‍. സംസ്ഥാനത്ത് മുന്നണി രണ്ടാണെങ്കിലും ഒരേ സംഘമാണ് ഭരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഐസ്‌ക്രീം കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ ഈ വിമര്‍ശനം.
 
നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഐസ്‌ക്രീം കേസ് അട്ടിമറിച്ച എം കെ ദാമോദരന്‍ തന്നെ പിണറായായുടെ ഉപദേഷ്ടാവായി വന്നപ്പോള്‍ തന്നെ സംഗതി എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പിണറായി വിജയന്റെ നിലപാട് ഒട്ടും മാറിയിട്ടില്ലെന്ന് വി എസിന് ഇനിയും മനസിലായില്ലെങ്കില്‍ കുഴപ്പം അദ്ദേഹത്തിനാണെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
കൂഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ പിണറായി വിജയന്ടെ നിലപാട് ഒട്ടും മാറിയിട്ടില്ലെന്ന് വി എസിന് ഇനിയും മനസിലായില്ലെക്ങിൽ കുഴപ്പം അദ്ദേഹത്തിനു തന്നെയാണ് .ഐസ്ക്രീം കേസ് നായനാർ സർക്കാറിൻടെ കാലത്ത് അട്ടിമറിച്ച എം കെ ദാമോദരൻ തന്നെ പിണറായിയുടെ ഉപദേഷ്ടാവായി വന്നപ്പൊഴേ സംഗതി എല്ലാവർക്കും ബോധ്യമായിരുന്നു. അല്ലെക്ങിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗു മൽസരിച്ച മണ്ഡലങ്ങളിലൊഴിച്ച് മററ് എല്ലായിടത്തും ലീഗുകാർ സി പി എമ്മിനല്ലേ വോട്ട് ചെയ്തത്. മാറാടും മലബാർ സിമൻസിലും കൺസ്യൂമർ ഫെഡിലും കശുവണ്ടി കോർപ്പറേഷനിലും ഇതു തന്നെയല്ലേ സംഭവിച്ചത്. ചന്ദ്റശേഖരൻ കേസിലും ഷുക്കൂർ കേസിലും ഷിബിൻ കേസിലും ഈ ഒത്തുതീർപ്പു തന്നെയല്ലേ നടന്നത്. മുന്നണി രണ്ടാണെന്നേയുള്ളൂ ഭരണം നടത്തുന്നത് ഒരേ സംഘം തന്നെ.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ശവമാണ് ഈ കഴുകന്‍മാര്‍ക്ക് ഇനി തിന്നാന്‍ വേണ്ടതെങ്കില്‍ അത് നല്‍കാം; ഈ കേസ് തേഞ്ഞുമാഞ്ഞ് പോകാതെ നിങ്ങൾ നോക്കണം: മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍