Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹർത്താലിനു പിന്നിൽ മുസ്‌ലീം തീവ്രവാദ സംഘടനകൾ, സഹായിക്കുന്നത് സി പി എമ്മെന്നും കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹർത്താലിനു പിന്നിൽ മുസ്‌ലീം തീവ്രവാദ സംഘടനകൾ, സഹായിക്കുന്നത് സി പി എമ്മെന്നും കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
, തിങ്കള്‍, 16 ഏപ്രില്‍ 2018 (18:46 IST)
സാമൂഹ്യ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്ത ഹർത്താലിനു പിന്നിൽ മുസ്‌ലീം തീവ്രവാദ സംഘടനകളെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ഈ തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നത് സി പി എം ആണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പിണറായി സർക്കാർ തീവ്രവാദികളുടെ പാദസേവകരായി മാറി എന്നും സുരേന്ദ്രൻ ആരോപണം ഉന്നയിക്കുന്നുണ്ട്.
 
കഷ്മീർ സംഭവത്തിൽ സി പി എമ്മുമായി ചേർന്ന് മുസ്‌ലീം തീവ്രവാദ സംഘടനകൾ വർഗ്ഗീയ സംഘർഷങ്ങൾക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസര്‍ഗോഡ് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്. എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഹർത്താലിലൂടെ ഹിന്ദു വിരുദ്ധത പടർത്താൻ ശ്രമിക്കുകയാന് എന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.
 
അതേസമയം പോസ്റ്റിലെ കമന്റുകളിൽ വർഗ്ഗിയ ദ്രുവീകരണം വ്യക്തമായി കാണാം. ഇരു മതങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചു കമന്റുകൾ പ്രത്യക്ഷപ്പെട്ടു. മിക്ക കമന്റുകളും വർഗ്ഗിയ ചായ്‌വുള്ളതാണ്. 
 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
 
കാശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ളീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസര്‍ഗോഡ് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്. വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു.
 
പ്രകോപനപരമായ പ്രകടനങ്ങള്‍ ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലും ബാനറുകളിലും പ്രദര്‍ശിപ്പിക്കുന്നത്. കോഴിക്കോട്ടെ പ്രകടനത്തില്‍ പിടിച്ച ബാനറില്‍ തികഞ്ഞ അശ്‌ളീളപദങ്ങള്‍ വരെ ഉപയോഗിച്ചിരിക്കുന്നു. മതസ്പര്‍ദ്ദ വളര്‍ത്തുന്നതിനെതിരെ ഐ. പി. സി 153(അ)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പൊലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല. പോലീസിനോട് ചോദിക്കുമ്പോള്‍ മുകളില്‍നിന്ന് നിര്‍ദ്ദേശമില്ല എന്നാണ് പറയുന്നത്. രാമനാട്ടുകര മുതല്‍ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പോലീസില്ല. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡി. ജി. പിയും അടിയന്തിരമായി ഇടപെടണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തുവയില്‍ കത്തുന്നത് കേരളം? ഹര്‍ത്താല്‍ കലാപമായി- മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ