Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം: പൊലീസിന്റെ കള്ളക്കളി പൊളിച്ച് പ്രധാന സാക്ഷി - മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വെച്ചാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കൊച്ചി , തിങ്കള്‍, 16 ഏപ്രില്‍ 2018 (10:21 IST)
വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്നുമാണ് പ്രധാനസാക്ഷി ഗണേഷ് വ്യക്തമാക്കി.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം രാത്രി എടുത്ത ശ്രീജിത്തിന്റെ ഫോട്ടോയും ഇപ്പോള്‍ പുറത്തുവന്നു. അടിവസ്ത്രം മാത്രമാണ് ശ്രീജിത്ത് ധരിച്ചിരിക്കുന്നത്. ഈ ഫോട്ടോയിൽ ശ്രീജിത്തിന് മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല.

ശ്രീജിത്ത് അറസ്റ്റിലായ ആറിന് രാത്രി 11.03ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണിത്. ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു.

ആര്‍ടിഎഫ് ശ്രീജിത്തിനെ മുനമ്പം പൊലീസിന് കൈമാറി. തുടര്‍ന്ന് വരാപ്പുഴ സ്‌റ്റേഷനില്‍ എത്തിച്ച ശ്രീജിത്തിനെ അവധിയില്‍ ആയിരുന്ന എസ്ഐ ദീപക് രാത്രിയില്‍ എത്തി ചോദ്യം ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ശ്രീജിത്തിന് സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദമേറ്റതെന്ന പൊലീസിന്റെ റിപ്പോര്‍ട്ടാണ് ഇതോടെ പൊളിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യക്കെതിരെ കൂടുതല്‍ നീക്കം; സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍‌വലിക്കാന്‍ സമയമായിട്ടില്ല - ഹാ​ലെ