Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎസ്‌സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ എന്നായി, പരിഹാസവുമായി കെ സുരേന്ദ്രൻ

പിഎസ്‌സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ എന്നായി, പരിഹാസവുമായി കെ സുരേന്ദ്രൻ
, വെള്ളി, 5 ഫെബ്രുവരി 2021 (19:03 IST)
പിഎസ്‌സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ എന്നായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് തൊഴിൽ നൽകലാണ് ഇപ്പോൾ ഇവരുടെ പണിയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
 
ഇന്ത്യയിൽ തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമായ സംസ്ഥാനത്ത് സിപിഎം നേതാക്കളൂടെ ഭാര്യമാർക്ക് മാത്രം ജോലി മതിയോ? ജാതിയും മതവുമില്ലെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കൾ ക്വാട്ട വരുമ്പോൾ ജാതി പറയുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് പിഎസ്‌‌സിയെ നോക്കുകുത്തിയാക്കി പ്രധാന സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും സിപിഎം പ്രവർത്തകരായ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇത് കേരളത്തിലെ ലക്ഷകണക്കിന് അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരെ വഞ്ചിക്കുന്ന തീരുമാനമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎഫ്എഫ്‌കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും