ധനകാര്യ മാനേജ്‌മെന്റില്‍ തോമസ് ഐസക് പൂര്‍ണപരാജയമാണ്: രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
‘ധനകാര്യമാനേജ്‌മെന്റില്‍ താന്‍ പൂര്‍ണപരാജയമാണെന്ന് തോമസ് ഐസക് ഇനിയെങ്കിലും തുറന്ന് പറയണം’: കെ സുരേന്ദ്രന്‍
Publish Date: Thu, 04 Jan 2018 (09:29 IST)
Updated Date: Thu, 04 Jan 2018 (09:31 IST)
ധനകാര്യമന്ത്രി തോമസ് ഐസക് ധനകാര്യമാനേജ്‌മെന്റില്‍ പൂര്‍ണപരാജയമാണെന്ന് ഇനിയെങ്കിലും തുറന്ന് പറയാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഇടക്കിടെ വിളിച്ചുപറയുന്നതിലല്ല ഒരു ധനകാര്യമന്ത്രിയുടെ മിടുക്ക് കാണേണ്ടതെന്നും അത് എങ്ങനെ പരിഹരിക്കുമെന്ന് പറയുന്നതിലാണെന്നും കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഇതിലും മികച്ച മന്ത്രിയായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.