ശബരിമല വിഷയത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയതെന്തിനെന്ന് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി തീരുമാനം ശരിയായിരുന്നെന്നും യെച്ചൂരി വ്യക്തമാക്കി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018ല്‍ സംസ്ഥാനത്ത് വലിയ സംഭവ വികാസങ്ങള്‍ ഉടലെടുത്തിരുന്നു.
ഭരണഘടന തരുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.