തിരുവനന്തപുരം: ആക്ടിവിസ്റ്റുകൾക്ക് പോകാനുള്ള സ്ഥലമല്ല ശബരിമല എന്ന പ്രസ്ഥാവനയിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോധപൂർവമായി പ്രശ്നമുണ്ടാക്കുന്ന ആക്ടിവിസ്റ്റുകൾ പോകേണ്ടതില്ല എന്നതാണ് നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
ഭക്തരായവർ ശബരിമലയിൽ എത്തിയാൽ സുരക്ഷ ഒരുക്കാൻ സർക്കാർ സന്നദ്ധരാണ്. എന്നാൽ വിശ്വാസത്തിന്റെ പേരിലല്ലാതെ ആാക്ടിവിസ്റ്റുകൾ ശബരിമലയിൽ കടക്കാനുള്ള നീക്കത്തിൽ മാത്രമാണ് സർക്കാർ ഇടപെട്ടത് എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ആക്ടിവിസ്റ്റുകൾ ശബരിമലയിൽ പോകേണ്ട എന്നത് പാർട്ടിയുടെ നിലപാടല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ്ഥാവനയിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി രംഗത്തെത്തിയത്.