മോദിയെ കമൽ നരാധമൻ എന്ന് വിളിച്ചത് ശരിയായില്ല: കൈതപ്രം
കമൽ പറഞ്ഞത് പിൻവലിച്ചാൽ പ്രശ്നം അവസാനിക്കുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവിധായകൻ കമൽ നരാധമൻ എന്ന് വിളിച്ചത് ശരിയായില്ലെന്ന് സംഗീത സംവിധായകനും ഗായകനും കവിയുമായ കൈതപ്രം ദാമോധരൻ നമ്പൂതിരി. കോഴിക്കോട് ഡി സി സി സംഘടിപ്പിച്ച തമസോമ ജ്യോതിർഗമയ സാംസ്കാരിക പ്രതിരോധ സംഗമത്തിൽ സംസാരിക്കുമ്പോഴായിരുന്നു കൈതപ്രം കമലിനെ കുറിച്ച് സംസാരിച്ചത്.
30 വർഷമായി എനിക്ക് കമലിനെ അറിയാം. കമലിനെ വിവാദത്തിൽ കൊണ്ടെത്തിച്ചത് ആ പ്രസംഗമാണ്. കമലിനെ പോലൊരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു. പരാമർശം പിൻവലിക്കാൻ തനിക്ക് കമലിനോട് പറയാൻ കഴിയില്ല. എന്നാൽ, മോദിയെ കുറിച്ച് പറഞ്ഞ പരാമർശം പിൻവലിച്ചാൽ ഈ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് താൻ കരുതുന്നതെന്നും കൈതപ്രം വ്യക്തമാക്കി.