Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ യുവാവിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു, പല്ലുകള്‍ അടിച്ചുകൊഴിച്ചു; യുവാവ് ആശുപത്രിയിൽ

മനുഷ്യൻ മനുഷ്യനോട് ക്രൂരത കാട്ടുമ്പോൾ...

തൃശൂരില്‍ യുവാവിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു, പല്ലുകള്‍ അടിച്ചുകൊഴിച്ചു; യുവാവ് ആശുപത്രിയിൽ
തൃശൂര്‍ , ഞായര്‍, 15 ജനുവരി 2017 (15:07 IST)
സംസ്ഥാനത്ത് വീണ്ടും സദാചാരഗുണ്ടകളുടെ അഴിഞ്ഞാട്ടം. കൊടുങ്ങല്ലൂര്‍ അഴിക്കോട് യുവാവിനെ നഗ്നാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിചതച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിപ്പറമ്പില്‍ സലാം എന്നയാളാണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്.
 
ഒമ്പതംഗ സംഘമാണ് ഇയാളെ തല്ലിചതച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ അഴിക്കോട് മേനോൻ നഗറിലാണ് സംഭവം. തനിക്ക് പരിചയമുണ്ടായിരുന്ന ആള്‍ തന്നെ കൂട്ടികൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലാം പൊലീസിന് മൊഴി നല്‍കി. നേരത്തെയുണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണം. സലാമിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചാണ് സദാചാര ഗുണ്ടകള്‍ സലാമിനെ തല്ലിചതച്ചത്. പൂര്‍ണമായും നഗ്നനാക്കി കൈകള്‍ പോസ്റ്റില്‍ കൂട്ടിക്കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മണിക്കൂറുകളോളം അക്രമികള്‍ സലാമിനെ മര്‍ദ്ദിച്ചു. കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ പല്ലുകള്‍ കൊഴിഞ്ഞു. 
അക്രമിസംഘം ഇയാളുടെ നഗ്നചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
 
ആക്രമണത്തിൽ അസലാമിന്റെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളാണ്. പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. എന്നാല്‍ പ്രദേശത്തെ ഒരു വീട്ടിലേക്ക് സലാം അതിക്രമിച്ച് കടക്കാന്‍ നോക്കിയതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ച് പോയി, തമ്മിലടി നിർത്തണം; മുന്നറിയിപ്പുമായി ആന്റണി