Publish Date: Sat, 09 Apr 2022 (20:44 IST)
Updated Date: Sat, 09 Apr 2022 (20:47 IST)
നേമം: വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ ആൾ മുങ്ങിമരിച്ചു. കല്ലിയൂർ കണ്ണങ്കുഴി കാക്കാമൂല മണ്ണയ്ക്കൽ കാവിനടുത്ത് മണ്ണയ്ക്കൽ വീട്ടിൽ പ്രമോദ് (39) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ വെള്ളം കോരുമ്പോൾ കിണറ്റിന്റെ പാലം തകർന്നാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. ഉടൻ വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം ഇയാളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
80 അടിയോളം ആഴമുള്ള കിണറ്റിൽ 20 അടിയോളം വെള്ളമുണ്ടായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ പ്രമോദ് ആലപ്പുഴ സ്വദേശിയാണ്. ഭാര്യ - ഷീബ.