Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലഹരി ഉപയോഗത്തിനു സാധ്യത, പണപ്പിരിവ് നടത്തുന്നുണ്ട്'; പൊലീസിനു കത്ത് നല്‍കിയത് പ്രിന്‍സിപ്പാള്‍, ഉടന്‍ നടപടി

കഞ്ചാവ് വേട്ട കേസില്‍ രണ്ട് അറസ്റ്റുകള്‍ കൂടി രേഖപ്പെടുത്തി. കളമശ്ശേരി പോളിടെക്‌നിക്കിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും മുന്‍ കെ.എസ്.യു പ്രവര്‍ത്തകരാണ്

Kalamassery

രേണുക വേണു

, ശനി, 15 മാര്‍ച്ച് 2025 (11:10 IST)
കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് വേട്ടയില്‍ നിര്‍ണായകമായത് പ്രിന്‍സിപ്പാള്‍ പൊലീസിനു നല്‍കിയ കത്ത്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി ക്യാംപസിലും ഹോസ്റ്റലിലും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനു സാധ്യതയുള്ളതിനാല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മറൈന്‍ ഡ്രൈവ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണ് പ്രിന്‍സിപ്പാള്‍ കത്ത് നല്‍കിയത്. 
 
കത്തിന്റെ പൂര്‍ണരൂപം: 
 
ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ 14-03-2025 തിയതിയില്‍ ഉച്ച മുതല്‍ ഹോളി ആഘോഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം അന്നേ ദിവസം ഉണ്ടാകും എന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തില്‍ കാമ്പസിനുള്ളില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്നും, കാമ്പസിന് പുറത്തും, ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ സമുചിതമായ ഇടപെടല്‍ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു.
 
അതേസമയം, കഞ്ചാവ് വേട്ട കേസില്‍ രണ്ട് അറസ്റ്റുകള്‍ കൂടി രേഖപ്പെടുത്തി. കളമശ്ശേരി പോളിടെക്‌നിക്കിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും മുന്‍ കെ.എസ്.യു പ്രവര്‍ത്തകരാണ്. ഇതില്‍ ഷാരൂഖ് കെ.എസ്.യു മുന്‍ യൂണിറ്റ് സെക്രട്ടറിയാണ്. ക്യാംപസിനുള്ളില്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നത് ഇവരാണെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ചു, രാജസ്ഥാനിൽ വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി