Webdunia - Bharat's app for daily news and videos

Install App

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികൾ ഉടുപ്പിയിൽനിന്നും പിടിയിൽ

Webdunia
ചൊവ്വ, 14 ജനുവരി 2020 (14:48 IST)
പുനലൂര്‍: കളിയിക്കാവിളയില്‍ തമിഴ്നാട്​പൊലീസിലെ എ എസ് ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു‍. എഎസ് ഐ വില്‍സനെ വെടിവച്ച്‌​ കൊലപ്പെടുത്തിയ അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരാണ് പൊലീസ് പിടിയിലായത്.
 
ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം ബംഗളുരുവിൽനിന്നും പിടിയിലായ ഇജാസ് ബാഷയിൽനിന്നും പൊലീസിന് ലഭിച്ച നിർണായക വിവരങ്ങളാണ് മുഖ്യ പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് മുംബൈയിൽനിന്നും കൊണ്ടുവന്നതാണ് എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 
 
പ്രതികള്‍ തമിഴ്നാട്​ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്  കേരളത്തിൽവച്ചാണ് എന്നാ പൊലീസിന് ലഭിച്ച സൂചന. സംഭവവുമായി ബന്ധമുണ്ടെന്ന് സമശയിക്കുന്ന ചിലർ ഒളിവിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ്​വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്പോസ്റ്റില്‍വച്ച്‌ വെടിവച്ച് കൊലപ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

Israel Attacks Iran: ഇറാനുണ്ടായത് വലിയ നഷ്ടം, ആക്രമണത്തിൽ സൈനിക മേധാവി മുഹമ്മദ് ബഘേരി കൊല്ലപ്പെട്ടു, ഉന്നത ശാസ്ത്രജ്ഞരിൽ പലരും മരിച്ചതായും റിപ്പോർട്ട്

Ali Khamenei: ഇസ്രായേലിന്റെ വിധി അവര്‍ തീരുമാനിച്ചിരിക്കുന്നു, കയ്‌പ്പേറിയതും വേദനാജനകവുമായ അനുഭവമുണ്ടാകും, അവര്‍ക്കത് ലഭിച്ചിരിക്കും: ആയത്തുള്ള ഖമേനി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച് കമന്റ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !

അടുത്ത ലേഖനം
Show comments