Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിൻ യാത്രക്കിടയിൽ വീട്ടിൽ മോഷണം നടന്നാൽ നഷ്ടപരിഹാരം നൽകും, പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്രക്കിടയിൽ വീട്ടിൽ മോഷണം നടന്നാൽ നഷ്ടപരിഹാരം നൽകും, പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ
, ചൊവ്വ, 14 ജനുവരി 2020 (11:01 IST)
ട്രെയിൻ യാത്രക്കിടയിൽ അപകടങ്ങൾ പറ്റിയാൽ യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരം നൽകും എന്ന് നമുക്കറിയാം. ഇതിനയി ചെറിയ തുക ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നമ്മൾ ഇൻഷൂറൻസ് ആയി നൽകിയാൽ മതി. ഇപ്പോഴിതാ ട്രെയിൻ യത്രക്കിടയിൽ നമ്മുടെ വീട്ടിൽ മോഷണം നടന്നാലും നഷ്ടപരിഹാരം നൽകാൻ തയ്യാറെടുക്കുകയാണ് ഐആർസിടിസി.
 
മുംബൈ അഹമ്മദാബാദ് റൂട്ടിൽ സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ടാമത്തെ തേജസ് സ്വകാര്യ ട്രെയിനിലാണ് ഈ സംവിധാനം ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്നത്. ട്രെയിൻ യാത്രകൾക്കിടയിൽ മുംബൈ ഉൾപ്പടെയുള്ള നഗരങ്ങൾ മോഷണം നടക്കുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഇൻഷൂറൻസ് പരിരക്ഷ യാത്രാ വേളയിൽ നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്.
 
യാത്ര തുടങ്ങി അവസാനിക്കുന്നതുനിടയിൽ വീട്ടിൽ മോഷണം നടന്നാൽ മാത്രമായിരിക്കും യാത്രക്കാർക്ക് നഷ്ടപരിഹാര തുക ലഭിക്കുക. ഇതിനായി അധിക പണം യാത്രക്കാരിൽനിന്നും ഈടാക്കില്ല എന്ന് ഐഅർസിടിസി മുംബൈ ജനറൽ മാനേജർ പദ്മധൻ പറഞ്ഞു. ഈ മാസം 17നാണ് രജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിന്റെ ഉദ്ഘാടനം. 19 മുതൽ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ ഭേതഗതി നിയമം: സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ !