Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടത് ; ‘മീശ‘ കത്തിച്ച സംഭവത്തിൽ കമൽഹാസൻ

സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടത് ; ‘മീശ‘ കത്തിച്ച സംഭവത്തിൽ കമൽഹാസൻ
, വെള്ളി, 3 ഓഗസ്റ്റ് 2018 (16:31 IST)
എസ് ഹരീഷിന്റെ നോവൽ മീശ ബി ജെ പി പ്രവർത്തകർ കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്. നോവൽ അഗ്നിക്കിരയാക്കിയ സംഭവം തന്നെ ഞെട്ടിച്ചു എന്ന് കമൽഹസൻ വ്യക്തമാക്കി. 
 
അസഹിഷ്ണുതക്കെതിരെയുള്ള ശബ്ദമായിരുന്നു കേരളം. കേരളം ഉണരേണ്ടിയിരിക്കുന്നു. സാക്ഷരതകൊണ്ടുമാത്രം കാര്യമില്ലെന്നും വിവേകമാണ് വേണ്ടതെന്നും സംഭവത്തിൽ കമൽ തുറന്നടിച്ചു. 
 
സംഘ പരിവാറിന്റെ ഭീഷണിയെ തുടർന്ന് മാതൃഭൂമിയിൽ ആഴ്ചപ്പതിപ്പിൽ നിന്നും പിൻ‌വലിച്ച നോവൽ ബുധനാഴ്ച ഡി സി ബുക്ക്സ് പുസ്തകമയി പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നാല് ബി ജെ പി പ്രവർത്തകർ തിരുവനന്തപുരം ശ്റ്റാച്യൂവിലെ ഡി ദി ബുക്ക്സ് ഓഫീസിനു മുൻപിൽ വച്ച് നോവൽ കത്തിച്ച് പ്രതിഷേധിച്ചത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈബീരിയയില്‍ പെട്ടന്ന് സൂര്യനെ കാണാതായി; മൂന്നു മണിക്കൂറോളം സംഭവിക്കുന്നത് എന്തെന്നറിയാതെ ജനം