Webdunia - Bharat's app for daily news and videos

Install App

‘ചൂട് മാറും മുമ്പേ മൃതദേഹങ്ങളെ അപമാനിച്ചു, ആദ്യം അനീഷ് പിന്നീട് ബിനീഷ്; ഒടുവില്‍ ആസിഡൊഴിച്ചു’ - പ്രതികളുടെ പ്രവര്‍ത്തികള്‍ ഭയപ്പെടുത്തുന്നത്

‘ചൂട് മാറും മുമ്പേ മൃതദേഹങ്ങളെ അപമാനിച്ചു, ആദ്യം അനീഷ് പിന്നീട് ബിനീഷ്; ഒടുവില്‍ ആസിഡൊഴിച്ചു’ - പ്രതികളുടെ പ്രവര്‍ത്തികള്‍ ഭയപ്പെടുത്തുന്നത്

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (16:00 IST)
തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല്ല ചെയ്‌തതിന് ശേഷം പ്രതികള്‍ മൃതദേഹങ്ങളോട് കാണിച്ചത് അതിക്രൂരത. ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി അനീഷാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം 29നായിരുന്നു കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും സുഹൃത്ത് ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആഭിചാരക്രീയകളും പണത്തിനോടുള്ള ആര്‍ത്തിയുമാണ് കൊലയ്‌ക്ക് കാരണമായത്.

രണ്ടു വര്‍ഷമായി കൃഷ്‌ണനൊപ്പം പൂജകള്‍ ചെയ്യുന്ന അനീഷ് സ്വന്തം വിവാഹം നടക്കുന്നതിനും വീട് വയ്ക്കുന്നതിനും കൃഷ്ണനെക്കൊണ്ട് പൂജകൾ ചെയ്യിച്ചിരുന്നു. ഇതിനായി 30,000 രൂപയും കൃഷ്‌ണന് കൈമാറി. അനിഷ് ഇടനിലക്കാരനായ മറ്റൊരു ഇടപാടില്‍ പൂജയ്‌ക്കായി ഒന്നര ലക്ഷം രൂപയും കൃഷ്‌ണന് നല്‍കിയിരുന്നു. ഈ പണം അനീഷാണ് കൃഷ്‌ണന് വാങ്ങി നല്‍കിയത്.

എന്നാല്‍ പൂജകള്‍ ഫലിക്കാതെ വന്നതോടെ അനീഷ് കൃഷ്‌ണനോട് പണം തിരികെ ആവശ്യപ്പെട്ടു. ഇതിനിടെ ഇടനിലക്കാരനായി നിന്ന ഇടപാടിലെ വ്യക്തിയും പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ അനീഷ് കൃഷ്‌ണനുമായി തെറ്റി. ഇതോടെയാണ് കൃഷ്‌ണനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ അനീഷ് പദ്ധതികള്‍ ആസൂത്രണം ചെയ്‌തത്.

കൊലനടത്തി ശരീരത്തിലെ ചൂട് മാറുംമുമ്പേ സൂശിലയുടെയും മകള്‍ ആർഷയുടെയും മൃതദേഹങ്ങള്‍ അപമാനിച്ചു. ലിബീഷും ഇത്തരത്തില്‍ പെരുമാറിയെന്നും അനീഷ് പൊലീസിനോട് പറഞ്ഞു. മറവ് ചെയ്യുന്നതിന് മുമ്പായി മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ചുവെന്നും പ്രതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments