Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫ് നേതൃയോഗം ഇന്ന്; വേങ്ങര തെരഞ്ഞെടുപ്പ്, സോളാര്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും

യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും

യുഡിഎഫ് നേതൃയോഗം ഇന്ന്; വേങ്ങര തെരഞ്ഞെടുപ്പ്, സോളാര്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
കോഴിക്കോട് , ബുധന്‍, 18 ഒക്‌ടോബര്‍ 2017 (09:45 IST)
യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. വേങ്ങര ഉപതിരഞ്ഞെടുപ്പിനു പിന്നാലെ സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള പ്രതിരോധ നടപടികളും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ തുടങ്ങി ഒട്ടുമിക്ക പ്രധാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
 
ബുധനാഴ്ച രാവിലെ കോഴിക്കോട് ലീഗ് ഹൗസിലായിരിക്കും യോഗം ചേരുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജനപക്ഷ യാത്രയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ‘പടയൊരുക്ക’മെന്നാണ് നേതൃത്വം യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
 
അതേസമയം, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് കോഴിക്കോട് ചേരും. യുഡിഎഫ് യോഗം തീര്‍ന്നതിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരിക്കും മുസ്ലീം ലീഗിന്റെ യോഗം ചേരുക. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍  ഭൂരിപക്ഷം കുറയുകയും ജയത്തിനു തിളക്കം മങ്ങുകയും ചെയ്ത കാര്യമായിരിക്കും ലീഗ് യോഗത്തിലേയും പ്രധാന ചര്‍ച്ചാ വിഷയമാകുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജിഎസ്ടി പാളിയപ്പോള്‍ മോദി ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോഗ് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണ് ’ : വിടി ബല്‍റാം