Webdunia - Bharat's app for daily news and videos

Install App

പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു; കാനം

പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു; കാനം

Webdunia
വെള്ളി, 16 ഫെബ്രുവരി 2018 (17:36 IST)
കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു. കൊലപാതകം ആരു ചെയ്താലും അതിനോട് ശക്തമായ എതിർപ്പാണുള്ളത്. ഇത്തരം പ്രവണതകൾ ഇല്ലാതാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയല്ലാത്ത ഏക പാർട്ടി സിപിഐയാണ്. മുഖ്യധാരാ രാഷ്ട്രീയപാർട്ടിക്കാർ തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകൈ എടുക്കണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ കാനം പറഞ്ഞു.

കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണിക്കെതിരെ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കില്ല. മാണിക്ക് ക്ലീൻ ചിറ്റ് കിട്ടിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് പ്രധാനം. താൻ മാണിക്ക് ഗുഡ് സർട്ടിഫിക്കേറ്റ് നൽകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതിനാലാ‍ണ് സിപിഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് മാണി പറഞ്ഞതെന്നും കാനം പരിഹസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments