ജലന്ധർ പീഡനം; നമ്മള്‍ ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ട് പോവണം, അന്വേഷണത്തിന് സമയപരിധി വെക്കരുത്: കാനം

ജലന്ധർ പീഡനം; നമ്മള്‍ ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ട് പോവണം, അന്വേഷണത്തിന് സമയപരിധി വെക്കരുത്: കാനം

ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (14:50 IST)
ജലന്ധർ ബിഷപ്പിനെതിരെയുള്ള ലൈംഗിക പീഡന കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ പൂർണ്ണവിശ്വാസമുണ്ടെന്നും അന്വേഷണം തൃപ്‌തികരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് പ്രതീക്ഷയെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
 
'വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കേസിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അതുകൊണ്ടുതന്നെ വിശദമായി പഠിച്ചതിന് ശേഷം കൃത്യമായ തെളിവുകൾ ആവശ്യമാണ്. പെട്ടെന്നുതന്നെ അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല. കേസിന് ആവശ്യമായ തെളിവുകൾ ലഭ്യമായതിന് ശേഷം നടപടികൾ ഉണ്ടാകും.
 
പോലീസ് അല്ലാതെ വേറെയൊരു സംവിധാനം നമ്മള്‍ക്കില്ല. നമ്മള്‍ ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ട് പോവണം. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. അതിന് യാതൊരു തെറ്റുമില്ല. സര്‍ക്കാരോ പോലീസോ തെറ്റായ നിലപാട് എടുക്കുകയാണെങ്കില്‍ പ്രതിഷേധം അറിയിക്കാനുള്ള അവകാശവുമുണ്ട്. പൊലീസ് ആവാശ്യമായ നടപടികൾ സ്വീകരിക്കും' കാനം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ