പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ
Publish Date: Sun, 09 Sep 2018 (14:34 IST)
Updated Date: Sun, 09 Sep 2018 (14:39 IST)
ലൈംഗിക ആരോപണ വിധേയനായ പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഓരോ പാര്‍ട്ടിക്കും അവരുടേതായ രീതികളുണ്ടെന്നും, നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ലൈംഗിക ആരോപണ കേസിനെത്തുടർന്ന് പാർട്ടി ചുമതലകളിൽ നിന്ന് വിട്ട് നിൽക്കാൻ പി കെ ശശിയോട് പാർട്ടി നേതൃത്വം. പാര്‍ട്ടി അന്വേഷണം തീരുന്നതുവരെ സംഘടനാപരമായ എല്ലാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശശിയോട് ആവശ്യപ്പെടും. സിഐടിയു ജില്ലാ പ്രസിഡന്റടക്കമുള്ള ചുമതലകളില്‍ നിന്നായിരിക്കും ശശി മാറി നില്‍ക്കേണ്ടി വരിക.
ആരോപണവിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കണം. നിലവിലുള്ള സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിർദ്ദേശം തന്നെയാണ് നൽകിയതെന്നാണ് സൂചനകൾ.