വകുപ്പ് മാറ്റം കേവലം രാഷ്ട്രീയ കളികൾ മാത്രം, സ്ഥാനം മാറ്റിയെന്നു കരുതി സ്മൃതി ഇറാനി ചെയ്ത തെറ്റുകൾ ഇല്ലാതാകുന്നില്ലെന്ന് കനയ്യ
വകുപ്പ് മാറ്റം കേവലം ഒരു രാഷ്ട്രീയ കളികൾ മാത്രമാണെന്ന് ജെ എൻ യു പ്രസിഡന്റ് കനയ്യ കുമാർ. സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും ടെക്സ്റ്റയിൽസിലേക്ക് മാറ്റിയതുകൊണ്ട് സ്മൃതി ചെയ്ത തെറ്റുകൾ ഇല്ലാതാകുന്നില്ലെന്നും കനയ്യ ഡൽഹിയിൽ പറഞ്ഞു. രോഹിത് വെമ
വകുപ്പ് മാറ്റം കേവലം ഒരു രാഷ്ട്രീയ കളികൾ മാത്രമാണെന്ന് ജെ എൻ യു പ്രസിഡന്റ് കനയ്യ കുമാർ. സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും ടെക്സ്റ്റയിൽസിലേക്ക് മാറ്റിയതുകൊണ്ട് സ്മൃതി ചെയ്ത തെറ്റുകൾ ഇല്ലാതാകുന്നില്ലെന്നും കനയ്യ ഡൽഹിയിൽ പറഞ്ഞു. രോഹിത് വെമുല വിഷയത്തോട് സ്മൃതി ഇറാനി ചെയ്തത് ഒട്ടും ചെറുതായി കാണാന്‍ സാധിക്കില്ലെന്നും കനയ്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ വൻ അഴിച്ചുപണി നടന്നത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെയാണ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകുന്നത്. മന്ത്രി സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും നീക്കിയതാണ് പ്രധാനമായ മാറ്റം. മന്ത്രിസഭ പുനഃസംഘടനയിൽ സ്ഥാനക്കയറ്റം കിട്ടിയ പ്രകാശ് ജാവദേക്കറാണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി.