Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കണ്ണേട്ടനൊരു കക്കൂസ്;’ കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി കെ എസ് യു

പെട്രോള്‍ വിലവര്‍ധനയില്‍ കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധവുമായി കെ എസ് യു

‘കണ്ണേട്ടനൊരു കക്കൂസ്;’ കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവനയില്‍  പ്രതിഷേധവുമായി കെ എസ് യു
കൊച്ചി , ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (11:40 IST)
ഇന്ധന വില വര്‍ധനയില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രതിഷേധവുമായി കെ എസ് യു രംഗത്ത്. പെട്രോള്‍ വിലവര്‍ധനയ്ക്ക് കാരണം പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കാനാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ എസ് യുവിന്റെ പ്രതിഷേധം.
 
മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റി പ്രതീകാത്മകമായി കക്കൂസ് സമര്‍പ്പിച്ചായിരുന്നു പ്രതിഷേധിച്ചത്.
‘കണ്ണേട്ടനൊരു കക്കൂസ്’ എന്ന പേരിലായിരുന്നു പ്രതിഷേധ പ്രകടനം. കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. കണ്ണന്താനത്തിന്റെ പ്രസ്താവന ജനങ്ങളെ അപഹസിക്കുന്നതാണെന്നും കാറുള്ളവര്‍ക്ക് മാത്രമാണ് ഇന്ധന വില വര്‍ദ്ധനവില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന വാദം ശുദ്ധ മണ്ടത്തരമാണെന്നും ടിറ്റോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ പി ജയരാജന്റെ ബന്ധുനിയമനം; നൂലാമാലകള്‍ ഒഴിയുന്നു, കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്