Publish Date: Sat, 31 Jul 2021 (20:51 IST)
Updated Date: Sat, 31 Jul 2021 (20:55 IST)
കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍ വീണ യുവതിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാല്‍ടെക്‌സ് ജംഗ്ഷനിലെ സിഗ്നലില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു.
വാഹനത്തില്‍ നിന്ന് തെറിച്ചുവീണ പ്രീതിയുടെ ദേഹത്തിലൂടെ ലോറി കയറുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.