Webdunia - Bharat's app for daily news and videos

Install App

എഡിഎമ്മിന്റെ മരണം : പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല, സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

അഭിറാം മനോഹർ
ഞായര്‍, 2 ഫെബ്രുവരി 2025 (09:58 IST)
എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. എ ഡിഎമ്മിനെതിരെ ദിവ്യ നടത്തിയ പ്രസംഗവും തെറ്റായ നടപടിയാണ്. നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ എത്തിയതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
 
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളെ പറ്റി പറയുന്ന ഭാഗത്താാണ് വിമര്‍ശനം. ക്ഷണിക്കാത്ത വേദിയിലെത്തി ഇത്തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റും നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പി പി ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പരാതി നല്‍കേണ്ട സ്ഥലത്ത് വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments