Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ളവര്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് ഇങ്ങനെ

മെയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ളവര്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് ഇങ്ങനെ

ശ്രീനു എസ്

, ചൊവ്വ, 20 ഏപ്രില്‍ 2021 (10:56 IST)
മെയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ളവര്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കൊവിന്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://www.cowin.gov.in/home സന്ദര്‍ശിക്കണം. ഇതില്‍ 10 അക്ക മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കുക. ശേഷം മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് പൂരിപ്പിക്കുക. ഇതിനു ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നതിന് ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ ദിവസവും സമയവും തിരഞ്ഞെടുക്കാം.
 
വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ റഫറന്‍സ് ഐഡി ഉപയോഗിച്ച് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വാക്‌സിന്‍ എടുക്കാന്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ്, സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്, ബാങ്ക്/പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, പെന്‍ഷന്‍ രേഖ എന്നിവയില്‍ ഏതെങ്കിലും ഒന്ന് കയ്യില്‍ കരുതണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,59,170 പേര്‍ക്ക്; മരണം 1,761