Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

കണ്ണൂരിൽ 1.3 കോടിയുടെ സ്വർണ്ണം പിടികൂടി

Kannur

എ കെ ജെ അയ്യര്‍

, ബുധന്‍, 10 ജനുവരി 2024 (20:17 IST)
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വന്നിറങ്ങിയ മൂന്നു യാത്രക്കാരിൽ നിന്ന് ഒളിച്ചുകടത്താൻ ശ്രമിച്ച 1.36 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. ഷാർജ, ദോഹ, ദുബായ് എന്നിവിടങ്ങളിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് ആകെ 2164 ഗ്രാം സ്വർണ്ണം പിടികൂടിയത്.

വെളുപ്പിന് ഷാർജയിൽ നിന്നെത്തിയ നാദാപുരം കല്ലാച്ചി സ്വദേശി മുഹമ്മദ് അലിയിൽ നിന്ന് 18 ലക്ഷം രൂപാ വിലവരുന്ന 285 ഗ്രാം സ്വർണ്ണം പിടിച്ചപ്പോൾ ദുബായിൽ നിന്നെത്തിയ വയനാട് കമ്പളക്കാട് സ്വദേശി സിയാദിൽ നിന്ന് 43 ലക്ഷം രൂപ വില വരുന്ന 679 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

ഇതിനൊപ്പം ദോഹയിൽ നിന്നെത്തിയ കൊയിലാണ്ടി കീഴാരിയൂർ സ്വദേശി ഗിരീഷിൽ നിന്ന് 75 ലക്ഷം രൂപയുടെ 1200 ഗ്രാം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി, കോഴിക്കോട് കരിപ്പൂർ എന്നീ വിമാന തവാളങ്ങളിൽ എത്തിയ യാത്രക്കാരിൽ നിന്ന് കോടികളുടെ സ്വർണ്ണമാണ് കസ്റ്റംസ്  പിടികൂടിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞു തട്ടിപ്പ് : യുവതി അറസ്റ്റിൽ