കണ്ണുർ: കണ്ണുർ വളപട്ടണത്ത് അരി മൊത്ത വ്യാപാരിയുടെ വീട്ടിൽ ആളില്ലാ സമയത്ത് നടന്ന കവർച്ചയിൽ ഒരു കോടി രൂപയും 300 ഓളം പവൻ സ്വർണ്ണവും കവർച്ച ചെയ്യപ്പെട്ടു. അരി മൊത്ത വ്യാപാരിയായ കെ.പി. അഷ്റഫ് കുടുംബ സമേതം 19 ന് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മധുരയ്ക്ക് പോയി കഴിഞ്ഞ ദിവസം രാത്രി തിരികെ വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം സ്വർണവുമാണ് നഷ്ടപ്പെട്ടത്.
മൂന്നു കവർച്ചക്കാർ മതിൽ ചാടി വീട്ടുവളപ്പിൽ പ്രവേശിക്കുന്നത് വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പിറക്കുന്നത്തെ വ്യതിൽ തകർക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. തുടർന്ന് അടുക്കള ഭാഗത്തെ ജനൽ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീടിനെ കുറിച്ച് നന്നായി അറിയാവുന്നവരാവാം മോഷണത്തിനു പിന്നിൽ എന്നാണ് പോലീസ് നിഗമനം. പോലീസ് എത്തി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനൊപ്പം ഉള്ള പോലീസ് നായ മണം പിടിച്ചു റയിൽവേ ട്രാക്കിലൂടെ വളർട്ടണം റെയിൽവേ സ്റ്റേഷൻ വരെ ഓടി. കവർച്ചക്കാർ ട്രെയിൻ വഴി രക്ഷപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.