Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി ആർ ബിന്ദു അധികാരദുർവിനിയോഗം നടത്തിയിട്ടില്ല: ഹർജി തള്ളി ലോകായുക്‌ത

മന്ത്രി ആർ ബിന്ദു അധികാരദുർവിനിയോഗം നടത്തിയിട്ടില്ല: ഹർജി തള്ളി ലോകായുക്‌ത
, വെള്ളി, 4 ഫെബ്രുവരി 2022 (12:56 IST)
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി.മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. വി.സി. നിയമനത്തില്‍ പൂര്‍ണനിയമന അധികാരി ഗവര്‍ണറാണെന്നും ലോകാ‌യുക്ത പറഞ്ഞു.
 
കണ്ണൂർ വിസിയായുള്ള പ്രഫ: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ   ഗവര്‍ണര്‍ക്ക് മന്ത്രി ബിന്ദു കത്തെഴുതിയത് അധികാരദുര്‍വിനിയോഗമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയാണ് പരാതി നൽകിയത്.
 
മന്ത്രിയുടെ കത്ത് ശുപാര്‍ശയല്ലെന്നും നിര്‍ദേശമാണെന്നും നിരീക്ഷിച്ച ലോകായുക്ത ഗവര്‍ണര്‍ക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നുവെന്ന് വ്യക്തമാക്കി.ലോകായുക്തയുടെ പരിധിയില്‍ ചാന്‍സലറോ പ്രോ ചാന്‍സലറോ വരില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
 
വിസി നിയമനത്തില്‍ പേര് നിര്‍ദേശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്ന് തെളിയിക്കുന്ന കത്ത് വാദത്തിനിടെ സർക്കാർ ഹാജരാക്കിയിരുന്നു.ഗവര്‍ണറുടെ പരസ്യനിലപാടിന്റെയും മുനയൊടിക്കുന്നതാണ് ഈ തെളിവ്. മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജിയിലെ വിധിക്കൊപ്പം മുഖ്യമന്ത്രിക്കെതിരായ പരാതിയും ലോകായുക്ത ഇന്ന് പരിഗണിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്കൂളുകൾ ഫെബ്രുവരി 14 മുതൽ, കോളേജുകൾ ഏഴ് മുതൽ