Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് വാട്‌സാപ്പില്‍ അശ്ലീല ചുവയോടെയുള്ള പെരുമാറ്റം: ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് വാട്‌സാപ്പില്‍ അശ്ലീല ചുവയോടെയുള്ള പെരുമാറ്റം: ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 24 ഓഗസ്റ്റ് 2021 (18:50 IST)
കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് വാട്‌സാപ്പില്‍ അശ്ലീല ചുവയോടെ പെരുമാറിയതിന് ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. ബ്രാഞ്ച് സെക്രട്ടറി നിഖില്‍ നരങ്ങോലിയെയാണ് പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. 
 
സംഭവത്തേതുടര്‍ന്ന് പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ നേരത്തേ മാറ്റിയിരുന്നു. ശല്യം തുടര്‍ന്നതോടെ യുവതിയും ബന്ധുക്കളും സൊസൈറ്റിയിലെത്തി നിഖിലിനെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. നടപടിയില്ലെങ്കില്‍ നിരാഹാരം കിടക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വാക്‌സിന്‍ ഇനി വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാം!